തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു 

തൃശ്ശൂർ : വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനുമിടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രാക്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായും പുന:സ്ഥാപിക്കാനായില്ല. തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ട നിലയിലാണ്. വൈകിട്ട് 3. 30 തോട് കൂടിയാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ട്രാക്കിൽ വീണ മണ്ണും കല്ലും മാറ്റാൻ ശ്രമം തുടരുകയാണ്.

വൈകിയോടുന്ന ട്രെയിനുകൾ

പാലക്കാട്- തൂത്തുക്കുടി പാലരുവി എക്സ്പ്രസ് - 2.9 മണിക്കൂ൪

കാസ൪കോട്- തിരുവനന്തപുരം വന്ദേഭാരത് - 1.15 മണിക്കൂ൪

ദിബ്രുഗഢ്- കന്യാകുമാരി വിവേക് എക്സ്പ്രസ്- 7 മണിക്കൂ൪

നിലമ്പൂ൪ റോഡ്- കോട്ടയം എക്സ്പ്രസ്- 2.22 മണിക്കൂ൪

ഗരീബ് രാത് എക്സ്പ്രസ്- 3.13 മണിക്കൂ൪

കണ്ണൂ൪- എറണാകുളം ഇൻറ൪സിറ്റി എക്സ്പ്രസ്- 1.46 മണിക്കൂ൪

YouTube video player