സൂംബ അൽപവസ്ത്രം ധരിച്ചുള്ള ഡാൻസെന്ന ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുര: സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ. ഇത്തരം ജൽപനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും ഇന്ന് പ്രതികരിച്ചു. സൂംബ ഡാൻസുമായി മുന്നോട്ട് പോകാൻ സർക്കാരിന് ശക്തമായ പിന്തുണ നൽകും. മതത്തെ കൂട്ടു പിടിച്ചു നടക്കുന്നത് ഹീനമായ ശ്രമങ്ങളാണ്. കേരളത്തെ പിന്നോട്ട് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിത്. സൂംബയിൽ എവിടെയാണ് അൽപ വസ്ത്രം ധരിക്കുന്നത്? എംഎസ് എഫിന്റെ എത്ര പരിപാടികളിൽ ഡാൻസ് നടക്കുന്നുണ്ട്? വർഗീയത പറയുന്നതിൽ കെഎം ഷാജിക്ക് പഠിക്കുകയാണ് എംഎസ്എഫെന്നും വികെ സനോജും വി വസീഫും വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.



