കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ ഗുരുതര വീഴ്ചകൾ പുറത്ത്. കെട്ടിടം അപകടാവസ്ഥയിൽ ആണെന്നറിയിച്ചിട്ടും 3 വർഷത്തിനിടെ ഒരു തവണ പോലും ഹോസ്പിറ്റൽ ഡെവലപ്മെന്‍റ് സൊസൈറ്റി യോഗം ചേർന്നില്ല.

11:44 PM (IST) Jul 04
ജൂലൈ 3 ന് അർദ്ധരാത്രി മുതൽ ജൂലൈ 4 ന് രാവിലെ വരെ നടന്ന ഓപ്പറേഷനിൽ മണിപ്പൂർ പൊലീസ്, അസം റൈഫിൾസ്, ഇന്ത്യൻ ആർമി, കേന്ദ്ര സായുധ പൊലീസ് സേന എന്നിവയുടെ സംയുക്ത ടീമുകളാണ് പങ്കെടുത്തത്
11:42 PM (IST) Jul 04
ബിന്ദുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം നേരിടുന്ന കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ പിന്തുണച്ച് എസ്എഫ്ഐ
10:48 PM (IST) Jul 04
കേരളത്തിൽ കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെങ്കിലും കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പുകളൊന്നുമില്ല
10:30 PM (IST) Jul 04
ട്രിനിഡാഡ് ആൻഡ് ടോബാഗോ പാർലമെന്റിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദം മനുഷ്യരാശിയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കി
10:17 PM (IST) Jul 04
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന
10:17 PM (IST) Jul 04
140 കോടി ഇന്ത്യാക്കാർക്ക് വേണ്ടി പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു
08:24 PM (IST) Jul 04
കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച മങ്കട സ്വദേശിയായ 18കാരിക്ക് നിപയെന്ന് സ്ഥിരീകരിച്ചു
08:05 PM (IST) Jul 04
പാലക്കാട് എട്ടാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർത്ഥികൾ മർദ്ദിച്ചു
07:49 PM (IST) Jul 04
മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ തടയണമെന്നും പ്രതിപക്ഷം ധാർമിക ഉത്തരവാദിത്വം കാണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു
07:45 PM (IST) Jul 04
1986 ൽ തനിക്ക് 15 വയസ്സ് ഉള്ളപ്പോൾ ഒരാളെ തോട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്ന് ഇപ്പോൾ 54 വയസ്സുള്ള മുഹമ്മദ് തുറന്നു പറഞ്ഞതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്.
07:06 PM (IST) Jul 04
വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്.
06:55 PM (IST) Jul 04
ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്
06:43 PM (IST) Jul 04
ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്
06:35 PM (IST) Jul 04
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു
06:11 PM (IST) Jul 04
വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നത് ആശങ്കയായി
05:54 PM (IST) Jul 04
പോക്സോ കേസിൽ പ്രതിയായതിനെ തുടർന്ന് വിദേശത്തേക്ക് കടന്ന പ്രതി നേപ്പാൾ വഴി ഇന്ത്യയിൽ കടക്കാനുള്ള ശ്രമത്തിനിടെ പിടിയിൽ
05:38 PM (IST) Jul 04
അടിമാലി താലൂക്ക് ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന് ആരോപണം
05:29 PM (IST) Jul 04
പാഠപുസ്തകങ്ങൾ ഓണാവധിക്ക് മുമ്പ് തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കി
05:26 PM (IST) Jul 04
പാഠഭാഗത്തിന് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി.
04:47 PM (IST) Jul 04
സംസ്ഥാനത്ത് വന്യജീവി പ്രശ്ന പരിഹാരത്തിനായി നിയമ നിർമ്മാണം നടത്തുമെന്ന് സർകക
03:54 PM (IST) Jul 04
രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല.
03:52 PM (IST) Jul 04
പ്രതി അസാമിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
03:08 PM (IST) Jul 04
തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
02:49 PM (IST) Jul 04
പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല.
02:48 PM (IST) Jul 04
പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38 കാരി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍
01:57 PM (IST) Jul 04
വെന്റിലേറ്റർ സപ്പോർട്ടോട് കൂടിയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡയാലിസിസ് തുടരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിൻ.
01:49 PM (IST) Jul 04
ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്.
01:14 PM (IST) Jul 04
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.
01:10 PM (IST) Jul 04
സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.
12:34 PM (IST) Jul 04
മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകി എന്ന വാർത്ത കണ്ടപ്പോൾ ഭൂതകാലം ഓർത്തുപോയി എന്ന് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത ശിവരാമൻ..
12:31 PM (IST) Jul 04
ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
12:06 PM (IST) Jul 04
യുവതിയുടെ 3 മക്കൾക്കും നിലവിൽ പനിയില്ല.
11:42 AM (IST) Jul 04
ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക.
11:31 AM (IST) Jul 04
രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ.
11:17 AM (IST) Jul 04
തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9 11 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു
11:03 AM (IST) Jul 04
ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി.സംസ്ഥാനത്ത് സർക്കാരില്ലായ്മ എന്ന അവസ്ഥ.
10:21 AM (IST) Jul 04
അഞ്ചംഗ സംഘമാണ് പുതിയപാലം സ്വദേശിയായ അനീസിനെ മർദിച്ചത്.
09:40 AM (IST) Jul 04
കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
09:39 AM (IST) Jul 04
രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിൽ പരാതി ആവർത്തിക്കുകയാണ് ബിന്ദുവിന്റെ കുടുംബം. സര്‍ക്കാര്‍ സഹായം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
09:11 AM (IST) Jul 04
രാവിലെ 11മണിയോടെയാണ് സംസ്കാരം നടക്കുക.