അഞ്ചംഗ സംഘമാണ് പുതിയപാലം സ്വദേശിയായ അനീസിനെ മർദിച്ചത്.

കോഴിക്കോട്: വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ച ഒരാൾ അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മർദിക്കുകയായിരുന്നു. അനീസിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ മറ്റ് നാല് പേർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്. 

YouTube video player