രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല.
തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക



