വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നത് ആശങ്കയായി

കൊച്ചി: വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിൻ്റെ അകത്ത് നിന്ന് തീ ഉയർന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നും വിവരം പുറത്തുവന്നു. കപ്പലുള്ള ഇന്ത്യയുടെ സാമ്പത്തിക സമുദ്ര മേഖലയ്ക്കും പുറത്താണ്. കണ്ടെയ്‌നറുകളുടെയും ഇതിലുള്ള ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ബലപ്പെട്ടു.

നിലവിൽ തീ ഉയർന്നത് കപ്പലിന്റെ അറയ്ക്കുള്ളിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.

YouTube video player