വർഷങ്ങൾ നീണ്ട പരാതിക്ക് പരിഹാരം, കേരളത്തിൽ പുതിയ ട്രെയിൻ സർവീസ്; പാലക്കാട് - കോഴിക്കോട് യാത്രാദുരിതം തീരും

Published : Jun 24, 2025, 05:05 PM IST
train route update

Synopsis

പാലക്കാട് - കോഴിക്കോട് പാതയിൽ പകൽ യാത്രാദുരിതത്തിന് താത്കാലിക പരിഹാരമായി തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി സർവീസ് ആരംഭിക്കും. ഈ വണ്ടി സെപ്റ്റംബർ 15 വരെ ഓടും.

പാലക്കാട്/കണ്ണൂർ: പാലക്കാട് - കോഴിക്കോട് പാതയിൽ പകൽ യാത്രാദുരിതത്തിന് താത്കാലിക പരിഹാരമാവുന്നു. തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി താത്കാലികമായി ഓടിത്തുടങ്ങും. രാവിലെ 10.10-ന് കോഴിക്കോട്ടുനിന്ന് അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യലായി ഓടിത്തുടങ്ങുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തും. തിരികെ 1.50-ന് പുറപ്പെടും. 23 മുതൽ സെപ്റ്റംബര്‍ 15 വരെ ഈ വണ്ടി ഓടുമെന്നാണ് ടൈംടേബിളിൽ സൂചിപ്പിച്ചിട്ടുള്ളത്.

പകൽ 11.30നും നാലിനുമിടയിൽ പാലക്കാടിനും കോഴിക്കോടിനുമിടയ്ക്ക് പകൽ വണ്ടികളില്ല എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്പെഷലാണ് പാലക്കാട്ടേക്കെത്തുന്നത്. കോഴിക്കോടിനും പാലക്കാടിനുമിടയിൽ ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.

ശനിയാഴ്ചയൊഴികെ എല്ലാ ദിവസവും പാലക്കാട്ടെത്തുന്ന വണ്ടി ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമേ ഉണ്ടാവൂ. നാലു നമ്പറുകളിലാണ് വണ്ടി സർവീസ് നടത്തുക. 18 കോച്ചുകളാണ് ഉള്ളത്. വൈകുന്നേരം എറണാകുളത്തുനിന്ന് ഷൊർണൂർ വരെയെത്തുന്ന മെമു വണ്ടി പ്രത്യേകവണ്ടിയായി നിലമ്പൂർ വരെ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.

തീവണ്ടിയുടെ സമയം

രാവിലെ 7.40-ന് (06032) കണ്ണൂരിൽനിന്ന് പുറപ്പെടും. 9.35-ന് കോഴിക്കോട് എത്തും. ശനിയാഴ്ച ഒഴികെ ബാക്കിയുള്ള ദിവസങ്ങളിൽ കോഴിക്കോട് നിന്ന് 10.10-ന് പാലക്കാടേക്ക് പുറപ്പെടുന്നത് പുതിയ നമ്പറിലാണ്. (വണ്ടി നമ്പർ: 06071). ഉച്ചയ്ക്ക് 1.50-ന് പാലക്കാട് നിന്ന് പുറപ്പെടും (വണ്ടി നമ്പർ: 06031) രാത്രി 7.40-ന് കണ്ണൂരെത്തും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.

ശനിയാഴ്ച ദിവസം രാവിലെ 7.40-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വണ്ടി (നമ്പർ: 06179) 10.10-ന് കോഴിക്കോട് എത്തും. 11.55-ന് ഷൊർണൂർ എത്തും. വൈകീട്ട് 3.35-ന് ഷൊർണൂരിൽനിന്ന് പുറപ്പെടും. (വണ്ടി നമ്പർ: 06075). രാത്രി 7.40-ന് കണ്ണൂരെത്തും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും