പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

12:04 AM (IST) Apr 08
മരിച്ച പെണ്‍കുട്ടിക്ക് പ്രതി വിവാഹം വാഗ്ദാനം നൽകിയിരുന്നുവെന്നാണ് വിവരം. ഈ ബന്ധം ഉള്ളപ്പോള്‍ തന്നെ സുകാന്ത് മറ്റൊരു പെൺകുട്ടിയുമായും ബന്ധം പുലർത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ11:32 PM (IST) Apr 07
കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനി തങ്ങളുടെ ലംബോർഗിനി കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ മുടക്കിയത് 4624000 രൂപ
കൂടുതൽ വായിക്കൂ11:01 PM (IST) Apr 07
ഡോണാൾഡ് ട്രംപ് ഒപ്പിട്ടതിന് പിന്നാലെ ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി തള്ളി
കൂടുതൽ വായിക്കൂ10:40 PM (IST) Apr 07
മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു
കൂടുതൽ വായിക്കൂ08:44 PM (IST) Apr 07
ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിടും
കൂടുതൽ വായിക്കൂ08:34 PM (IST) Apr 07
ഈ മാസം 8ാം തീയതിക്കകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. പേരാമ്പ്ര ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകിയത്.
കൂടുതൽ വായിക്കൂ08:33 PM (IST) Apr 07
മോർച്ചറിയിലെ താൽകാലിക അറ്റന്ററും പെൺ സുഹൃത്തുമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം.
കൂടുതൽ വായിക്കൂ08:24 PM (IST) Apr 07
പകരം തീരുവയുടെ നേട്ടം കണ്ടു തുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കൻ ബിസിനസുകാരോട് ഡോണൾഡ് ട്രംപ്
കൂടുതൽ വായിക്കൂ08:00 PM (IST) Apr 07
അഴിമതികേസിൽ വനം വകുപ്പിൽ കുപ്രസിദ്ധി നേടിയ റെയ്‌ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു
കൂടുതൽ വായിക്കൂ07:59 PM (IST) Apr 07
യുപിയിൽ നിയമവാഴ്‌ച പരിപൂർണ്ണമായി തകർന്നുവെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
കൂടുതൽ വായിക്കൂ07:42 PM (IST) Apr 07
പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് സിറാജ്ജുദ്ദിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.
കൂടുതൽ വായിക്കൂ07:34 PM (IST) Apr 07
തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിനി ശബാന പർവീണിനാണ് ഭർത്താവ് മുഹമ്മദ് ബർസത്തിൽ നിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത്.
കൂടുതൽ വായിക്കൂ07:23 PM (IST) Apr 07
35 കാരി വിജയ സോണിയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ രണ്ടാം ഭർത്താവ് കോട്ടയം അയ്മനം സ്വദേശി ബിബിൻ തോമസിനെതിരെ കൊടുമൺ കേസെടുത്ത് പൊലീസ്.
കൂടുതൽ വായിക്കൂ06:50 PM (IST) Apr 07
എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്. തൃശൂർ മനക്കൊടി സ്വദേശി ആൽവിൻ (21) ആണ് പിടിയിലായത്.
കൂടുതൽ വായിക്കൂ06:46 PM (IST) Apr 07
ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതൽ വായിക്കൂ06:17 PM (IST) Apr 07
നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു.
കൂടുതൽ വായിക്കൂ05:54 PM (IST) Apr 07
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു
കൂടുതൽ വായിക്കൂ05:49 PM (IST) Apr 07
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനായള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്.
കൂടുതൽ വായിക്കൂ05:49 PM (IST) Apr 07
പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും കോടതി അറിയിച്ചു.
കൂടുതൽ വായിക്കൂ05:13 PM (IST) Apr 07
ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യ സമവായ സാധ്യത തേടുന്നത്.
കൂടുതൽ വായിക്കൂ05:11 PM (IST) Apr 07
കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് മരിച്ചത്. 63 വയസായിരുന്നു.
കൂടുതൽ വായിക്കൂ04:58 PM (IST) Apr 07
ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം സിലിണ്ടർ വില 50 രൂപ കൂട്ടി
കൂടുതൽ വായിക്കൂ04:42 PM (IST) Apr 07
മേപ്പാടിയിൽ 105 വീടുകളാണ് നിർമ്മിക്കുന്നത്. എട്ട് മാസം കൊണ്ട് പണി പൂർത്തിയാകുമെന്നും കമ്മ്യൂണിറ്റി സെന്‍ററും പാർക്കും ഒരുക്കുമെന്നും പി.എം.എ സലാം അറിയിച്ചു.
കൂടുതൽ വായിക്കൂ04:40 PM (IST) Apr 07
അഞ്ചാം പ്രസവത്തിനിടെ 35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ട്. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
കൂടുതൽ വായിക്കൂ04:36 PM (IST) Apr 07
ഒരു വിഷയത്തിലും മിനിമം മാർക്ക് നേടാൻ സാധിക്കാത്ത 5500 വിദ്യാർത്ഥികളും എട്ടാം ക്ലാസിലുണ്ട്
കൂടുതൽ വായിക്കൂ04:29 PM (IST) Apr 07
വേതന വർധന പ്രഖ്യാപിച്ചാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ആശാ സമര സമിതി പ്രവർത്തകർ പറഞ്ഞു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് ആശാ പ്രവർത്തകർ നിവേദനം നൽകി.
കൂടുതൽ വായിക്കൂ04:27 PM (IST) Apr 07
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ വീണ്ടും അഴിമുഖത്തെ മണലിൽ വള്ളം കുടുങ്ങി
കൂടുതൽ വായിക്കൂ04:13 PM (IST) Apr 07
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതൽ വായിക്കൂ03:53 PM (IST) Apr 07
കൊച്ചി കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് അഞ്ജാതരുടെ ക്രൂരത. പുറകിലെ രണ്ടുകാലുകളും കേബിൾ ഉപയോഗിച്ച് കെട്ടിയ നിലയിൽ കണ്ടെത്തിയ പശുക്കിടാവിനെ കുസാറ്റ് അധികൃതരെത്തി പരിപാലിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ03:52 PM (IST) Apr 07
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ03:46 PM (IST) Apr 07
ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി.
കൂടുതൽ വായിക്കൂ03:33 PM (IST) Apr 07
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ03:27 PM (IST) Apr 07
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടുതൽ വായിക്കൂ03:20 PM (IST) Apr 07
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ03:10 PM (IST) Apr 07
ആഗോള മാന്ദ്യത്തിനുള്ള സാധ്യത 60% ആയി ഉയർന്നതായി സാമ്പത്തിക സ്ഥാപനമായ ജെ പി മോർഗന്റെ പ്രവചനം
കൂടുതൽ വായിക്കൂ03:00 PM (IST) Apr 07
ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച കൂട്ടുകാരനും മർദ്ദനമേറ്റിട്ടുണ്ട്. തോട്ടത്തിൽ വെള്ളമെത്തിക്കാനുള്ള പൈപ്പു കൊണ്ടായിരുന്നു സ്വകാര്യ ഭാഗങ്ങളിൽ അടക്കമുള്ള മർദ്ദനം
കൂടുതൽ വായിക്കൂ02:51 PM (IST) Apr 07
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും കമ്മീഷണര്‍ സിനിമ റീലിസ് ചെയ്തപ്പോള്‍ കാറിൽ സ്ഥിരമായി എസ്‍പിയുടെ തൊപ്പി പുറത്തേക്ക് കാണുന്ന രീതിയിൽ വെച്ചിരുന്നയാളാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ02:48 PM (IST) Apr 07
കല്ലമ്പലം സ്റ്റേഷനിൽ രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സ്വദേശിയായ ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി പ്രശാന്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
കൂടുതൽ വായിക്കൂ02:46 PM (IST) Apr 07
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള രജനികാന്ത് ചിത്രം റിലീസാകുംമുന്നേ നേടിയത് ഞെട്ടിക്കുന്ന തുക.
കൂടുതൽ വായിക്കൂ02:32 PM (IST) Apr 07
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനോടനുബന്ധിച്ച് സ്ഥാപിച്ച കട്ടൗട്ട് തകർന്ന് വീണ സംഭവം വൈറലാകുന്നു.
കൂടുതൽ വായിക്കൂ