അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനോടനുബന്ധിച്ച് സ്ഥാപിച്ച കട്ടൗട്ട് തകർന്ന് വീണ സംഭവം വൈറലാകുന്നു.
ചെന്നൈ: അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലി വരുന്ന വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. വന്‍ പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ട്രെയിലര്‍ ഇറങ്ങിയതോടെ വന്‍ ഹൈപ്പില്‍ എത്തിയിരിക്കുകയാണ്. അതേ സമയം തമിഴ്നാട്ടില്‍ റിലീസ് ആഘോഷത്തിന് വേണ്ടി തയ്യാറാക്കിയ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകര്‍ന്ന് വീണ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അജിത്ത് ആരാധകര്‍ സ്ഥാപിച്ച 285 അടി ഉയരമുള്ള കട്ടൗട്ട് തകര്‍ന്ന് വീണത്. ഇതിന്‍റെ പകുതി പണികള്‍ മാത്രമാണ് നടന്നത്. തിരുനല്‍വേലിയിലാണ് ഈ സംഭവം. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ഭാരം താങ്ങാനാവാതെയാണ് കട്ടൗട്ട് തകര്‍ന്നത് എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ആളപയമൊന്നും ഉണ്ടായിട്ടില്ല.
അതേ സമയം റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗുഡ് ബാഡ് അഗ്ലിയുടെ ബുക്കിംഗ് കുതിക്കുന്നു എന്നാണ് വിവരം. ബുക്കിംഗ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അഡ്വാന്‍സ് ബുക്കിംഗ് 7 കോടി പിന്നിട്ടുവെന്നാണ് വിവരം. തമിഴ്നാട് മാത്രം നേടിയ കളക്ഷനാണിത്.
കഴിഞ്ഞ മൂന്ന് മാസത്തിൽ 64 സിനിമകളാണ് തമിഴിൽ റിലീസ് ചെയ്തത്. ഇതിൽ വെറും നാല് സിനിമകൾ മാത്രമാണ് വിജയിച്ചത്. മധഗജ രാജ, കുടുംബസ്ഥൻ, ഡ്രാഗൺ, വീര ധീര സൂൻ(പ്രദർശനം തുടരുന്നു) എന്നിവയാണ് ആ സിനിമകൾ. ഇത്തരത്തിൽ പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന കോളിവുഡിനെ ഗുഡ് ബാഡ് അഗ്ലി രക്ഷിക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ.
മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു മങ്കാത്തയാണോ ഗുഡ് ബാഡ് അഗ്ലി എന്നാണ് ആരാധകർ ചോദിക്കുന്നത്. 300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്.
വിടാമുയർച്ചിയാണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന് വൻ ഹൈപ്പ് ലഭിച്ചിരുന്നെങ്കിലും അതിനൊത്ത് ഉയരാനായിരുന്നില്ല. അജിത്തിന്റെ കരിയറിലെ വലിയ പരാജയങ്ങളിൽ ഒന്നായി വിടാമുയർച്ചി മാറിയെന്നാണ് ട്രാക്കർമാർ വിലയിരുത്തുന്നത്.
