മോർച്ചറിയിലെ താൽകാലിക അറ്റന്ററും പെൺ സുഹൃത്തുമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം.

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോർച്ചറിയിലെ താൽകാലിക അറ്റന്ററും പെൺ സുഹൃത്തുമാണ് എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം. ആശുപത്രി ജീവനക്കാരാണ് ഇരുവരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആദ്യം കണ്ടത്. കോന്നി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. രണ്ടുപേരുടെയും നില ഗുരുതരമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player