ലഹരിക്ക് പണമില്ല, പരാക്രമം കാണിച്ച് യുവാവ്; നാട്ടുകാരെത്തി പൊലീസിലേല്‍പ്പിച്ചു

Published : Mar 28, 2025, 06:00 AM IST
ലഹരിക്ക് പണമില്ല, പരാക്രമം കാണിച്ച് യുവാവ്; നാട്ടുകാരെത്തി പൊലീസിലേല്‍പ്പിച്ചു

Synopsis

പണി ചെയ്ത് കുടുംബം നന്നായി കൊണ്ടുപോയിരുന്ന യുവാവ് അടുത്തകാലത്താണ് മയക്കുമരുന്നിന് അടിമയായത്.

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ടാണ് യുവാവ് വീട്ടില്‍ ആക്രണ സ്വഭാവം കാണിച്ചത്. മയക്കുമരുന്ന് വാങ്ങാൻ പണം വേണമെന്ന് ആവശ്യപെട്ടായിരുന്നു പരാക്രമം. ഭീഷണിയും പരാക്രമവും തുടര്‍ന്നതോടെ മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായം തേടി. അയല്‍ക്കാര്‍ സംസാരിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പണി ചെയ്ത് കുടുംബം നന്നായി കൊണ്ടുപോയിരുന്ന യുവാവ് അടുത്തകാലത്താണ് മയക്കുമരുന്നിന് അടിമയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മയക്ക് മരുന്ന് കിട്ടാതായതോടെ ഇയാള്‍ അക്രമാസക്തനാവാന്‍ തുടങ്ങിയിരുന്നു. വീട്ടുകാര്‍ ഈ വിവരം നേരത്തെ തന്നെ  പൊലീസിനെ അറിയിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി