സ്വകാര്യ ബസുകള്‍ തമ്മിൽ മത്സരയോട്ടം; ബസിന് പിന്നിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറി അപകടം, വിദ്യാര്‍ത്ഥിയടക്കം 20 പേര്‍ക്ക് പരിക്ക്

Published : Aug 05, 2025, 11:42 AM IST
kozhikode bus accident

Synopsis

ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങൽ കളരിപ്പടിയിൽ വെച്ച് സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വിദ്യാര്‍ത്ഥിയടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ നിർത്തുകയായിരുന്ന ബസിന് പിന്നിൽ പിറകെ വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകൾ. ഇരു ബസുകളും മത്സര ഓട്ടം നടത്തിയാണ് ഓടിയിരുന്നത്. 

ഇതിനിടെ ഇരിങ്ങൽ കളരിപ്പടി ബസ് സ്റ്റോപ്പിൽ നിന്നും സ്ത്രീ മുന്നിലെ ബസിന് കൈ കാട്ടി. ഇതോടെ ബസ് നിര്‍ത്തി. ഇതിനിടെ പിന്നിൽ നിന്ന് വേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയെ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ