പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടി; സംഭവത്തില്‍ പ്രതികള്‍ പിടിയിൽ

Published : Jun 18, 2025, 02:59 AM IST
police vehicle

Synopsis

ഇന്നോവ കാറിൽ കാറിൽ കയറ്റി, പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയിൽ ഇറക്കിവിടുകയായിരുന്നു.

പാലക്കാട്: പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. ഒൻപതംഗ സംഘത്തിലെ നാല് പേരെയാണ് പാലക്കാട് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തിങ്കളാഴ് വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂ൪ പോതന്നൂരിൽ നിന്നാണ് പട്ടാമ്പി സ്വദേശികളായ വ്യാപാരികൾ കണ്ണൂ൪ പാസഞ്ച൪ ട്രെയിൻ കയറിയത്. വ്യാപാര ആവശ്യങ്ങൾക്കായി സ്വർണം വിറ്റ് മടങ്ങുംവഴി, ട്രെയിൻ വാളയാറെത്തിയപ്പോഴാണ് കാക്കി പാന്‍റ്സ് ധരിച്ച അഞ്ചംഗസംഘം ഇരുവർക്കും അരികിലെത്തിയത്. പൊലീസാണെന്ന് പറഞ്ഞ് ഇവര്‍ ബാഗ് പരിശോധിച്ചു. പണമുണ്ടെന്ന് ഉറപ്പുവരുത്തി. കഞ്ചിക്കോടെത്തിയപ്പോൾ ഇരുവരേയും ട്രെയിനിൽ നിന്നും പിടിച്ചിറക്കി. സ്റ്റേഷന് പുറത്ത് കാത്തുന്നിന്ന നാലംഗസംഘത്തോടൊപ്പം ഇന്നോവ കാറിൽ കാറിൽ കയറ്റി, പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയിൽ ഇറക്കിവിടുകയായിരുന്നു. ഇരുവരുംവാളയാർ പൊലീസിൽ വിവരമറിയിച്ചതോടെ വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അർധ രാത്രിയോടെയാണ് നാലുപേർ കസ്റ്റഡിയിലായത്.

ദേശീയപാതയിലെ നിരവധി റോബ്ബറി കേസുകളിൽ പ്രതികളായ ഇരട്ടക്കുളം സ്വദേശി അജേഷ്, പൊൽപുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം, രാജീവ് കൊടുമ്പ് എന്നിവരാണ് പിടിയിലായത്. പോതനൂരിലെ സ്വർണ വ്യാപാരകേന്ദ്രം മുതൽ പിന്തുടർന്നെത്തിയ ശേഷം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന്പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി