പൊലീസ് കസ്റ്റഡിയിലുള്ള ട്രെയിലറുമായി ഡ്രൈവർ കടന്നു, പിന്നാലെ പോയി പൊലീസ്, തമിഴ്നാട്ടിൽ നിന്ന് പിടികൂടി.

Published : Aug 30, 2026, 09:48 AM IST
TRAILER

Synopsis

അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി മുങ്ങിയ ഡ്രൈവറെ പൊലീസ് പിന്നാലെ പോയി കസ്റ്റഡിയിലെടുത്തു. കാലി ട്രെയിലറുമായി മടങ്ങുമ്പോഴാണ് വ്യാഴാഴ്ച അപകടമുണ്ടായത്.

കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ ട്രെയില‍ർ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാഴാഴ്ച. അപകടമുണ്ടായ ഉടൻ ട്രയിലർ വഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്ന് കളഞ്ഞിരുന്നു. വണ്ടി ഏറെ പണിപ്പെട്ട് അപകടസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയത്. സ്റ്റേഷനിൽ സ്ഥലമില്ലാത്തതിനാൽ പിടിച്ചെടുത്ത ട്രെയിലർ സീപോർട്ട് എയ‍ർപോർച്ച് റോഡിൽ ഇട്ടിരിക്കുയായിരുന്നു. ഇതിനിടെ ഡ്രൈവർ ഭുവനേശ്വർ മിശ്ര സ്പെയർ കീയുമായെത്തി ട്രെയിലർ എടുത്തുകൊണ്ടുപോയി. കസ്റ്റഡിയിലുള്ള വാഹനം പോയതറിഞ്ഞ പൊലീസ് സിസിടിവി ഉൾപ്പടെ പരിശോധിച്ച് പിന്നാലെ പിടിച്ചു. ഒടുവിൽ തമിഴ്നാട്ടിലെ സേലത്ത് നിന്ന് ട്രെയിലർ പിടികൂടി. ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പിടികൂടി. കണ്ടൈനർ ഇറക്കിയ ശേഷം മടങ്ങിയ ട്രെയിലർ തൃക്കാക്കര വച്ചാണ് രണ്ട് പേരെ ഇടിച്ചത്. കേന്ദ്രഭരണപ്രദേശമായ ഡാമാൻ ഡ്യു രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം ലിജു
കൊച്ചിയിൽ പൊലീസ് സ്റ്റേഷന്‍റെ എതിർ വശത്തെ കടകളില്‍ മോഷണം; പ്രതിക്കായി വ്യാപക അന്വേഷണം