
കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
കണ്ണൂർ ജില്ലാ ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജറായിരുന്നു. വെള്ളൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനായിരുന്നു. കെഎസ്‍വൈഎഫ് (KSYF) രുപീകരണ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, സിപിഎം വെള്ളൂർ ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ മിലിട്ടറിയിൽ ജോലി ലഭിച്ചിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായതിനാൽ പൊലീസ് വെരിഫിക്കേഷനിൽ പിരിച്ചുവിടപ്പെട്ടു. പിന്നീട് പയ്യന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജീവനക്കാരനായി. ഭാര്യ: പി.ടി ജാനകി. മക്കൾ: പ്രൊഫ: പി.ടി ജയചന്ദ്രൻ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂൺസ്‌വിക് കാനഡ), ശ്രീലത പി.ടി (റിട്ടയേർഡ് അദ്ധ്യാപിക, മുത്തത്തി എസ് വി. യു പി സ്കൂൾ), അഡ്വ: പി.ടി സുധീർ കുമാർ(പയ്യന്നൂർ).
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam