ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. 

തിരുവനന്തപുരം: മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷൻ. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. 

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 

വീട്ടിലെ നായയെ കുളിപ്പിച്ചില്ല; ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്ത് എസ്പി, അന്ന് തന്നെ തിരിച്ചെടുത്ത് ഐജി

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐജി. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. ആരോപണങ്ങള്‍ എസ്പി തള്ളി.

ടെലികമ്യൂണിക്കേഷൻ എസ്പിയായ നവനീത് ശർമ്മയുടെ ഐപിഎസ് ക്വാർട്ടേഴ്സിൽ ഗണ്‍മാനായ പൊലീസുകാരൻ കഴി‍ഞ്ഞ ഞായറാഴ്ച അതിക്രമിച്ചു കയറുകയും ടിവി കാണുകയും ചെയ്തുവെന്നാരോപിച്ചാണ് സസ്പെൻ് ചെയ്ത്. ഇന്നലെ രാവിലെ ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിൽ എസ്.ആർ.ബി.യുടെ ചുമതലയുള്ള ഐജി അനൂപ് ജോണ്‍ ഉത്തരവ് റദ്ദാക്കി. പൊലീസുകാരനെ സുരക്ഷാ ജോലിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. 

പട്ടിയെ കുളിപ്പിക്കാനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനും പൊലീസുകാരനോട് എസ്പി ആവശ്യപ്പെട്ടിട്ടും പൊലീസുകാരൻ കൂട്ടാക്കാത്തതാണ് സസ്പെൻഷനുകാരണമെന്നാണ് പൊലീസ് സംഘടനയുടെ ആക്ഷേപം. എസ്പിയുടെ ക്വാർട്ടേഴ്സിൽ ഉത്തരന്ത്യക്കാനായ ഒരു കെയർ ഡേക്കർ ഉണ്ട്. ഭാര്യയുടെ റെയിൽവേ ക്വാട്ടേഴ്സിൽ താമസിക്കുന്ന എസ്പി ചിലപ്പോള്‍ മാത്രമേ ഈ വീട്ടിലേക്ക് വരാറുള്ളൂ. ഞായറാഴ്ച പൊലീസുകാരൻ വീട്ടിൽ കയറിയെന്നും ടിവി കണ്ടുവെന്നും ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ടെലികമ്യൂണിക്കേഷന്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ഒരു എസ്ഐയോട് ആവശ്യപ്പെട്ടു. എസ്.ഐയിൽ നിന്നും പൊലീസുകരെനതിരെ റിപ്പോർട്ട് വാങ്ങിയാണ് സസ്പെന്‍ഡ് ചെയ്തത്.

പ്രതികാരബുദ്ധിയോടെയുള്ള എസ്പിയുടെ നടപടി പൊലീസ് അസസോസിയേഷൻ ഐജിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്നാണ് ഐജി ഉത്തരവ് പിൻവലിച്ചത്. എന്നാൽ വീട്ടുജോലി ചെയ്യിപ്പിച്ചുവെന്ന ആരോപണം എസ്പി നവനീത് ശർമ്മ നിഷേധിച്ചു. ഐജി നടപടി അദ്ദേഹത്തിൻെറ തീരുമാനമാണെന്നും എസ്പി പറഞ്ഞു.