
ചേർത്തല: ഒറ്റമശ്ശേരി പൊഴിച്ചാലിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റമശേരി നവർത്തിൽ ലാലിന്‍റെ മകൻ വിപിൻ ലാൽ (25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് രണ്ടു കൂട്ടുകാരോടൊപ്പം ഇയാൾ കുളിക്കാൻ ഇറങ്ങിയത്. മറ്റുള്ളവരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെയായിരുന്നു അപകടം.
സുഹൃത്തുക്കൾ നീന്തി മറുകരയിലെത്തിയെങ്കിലും നീന്തുന്നതിനിടെ വിപിൻ ആഴത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. ഇതുകണ്ട സമീപവാസിയുടെ നേതൃത്വത്തിൽ ഇയാളെ കരക്കെത്തിച്ച് അർത്തുങ്കലിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഒരു സഹോദരനാണ് വിപിനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam