
തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ സ്ത്രീയ്ക്ക് ക്രൂരമർദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയാണ് മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിച്ചത്. റോഡിൽ വെച്ച് മറ്റൊരാൾ ചിത്രികരിച്ച മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നു. കടയ്ക്ക് മുന്നിൽ ഇരുന്നതിനെത്തുടർന്നുണ്ടായ വാക്കു തർക്കമാണ് മർദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാർലറിലേക്ക് വന്നയാളോട് മർദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടിപാർലർ ഉടമ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. മോഷണാരോപണവും ഉയർത്തി. സംഭവത്തിൽ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ബ്യൂട്ടി പാർലർ ഉടമ തയാറായിട്ടില്ല.
കേസ് അട്ടിമറിയാരോപിച്ച് അതിജീവിതയുടെ ഹര്‍ജി, ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി
'ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്', യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ
കോഴിക്കോട് : താമരശ്ശേരി ചുങ്കത്തെ യുവാവിന്റെ അപകട മരണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തി ശബ്ദസന്ദേശം. മരിച്ച ഫൈറൂസിന്റെ സുഹൃത്തിന് ഇൻസ്റ്റഗ്രാം വഴിയാണ് ശബ്ദ സന്ദേശം ലഭിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഫൈറൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഓഡിയോ സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച ഫൈറൂസ് മരണത്തിന് കീഴടങ്ങി. ''ഫൈറൂസിന് അടികിട്ടി. അവൻ ചെയ്ത പണി ആര്‍ക്കും മനസിലാകില്ലെന്ന് കരുതിയോ? ഇനി അടുത്തത് ആഷിക് " എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ആരാണ് സന്ദേശമയച്ചതെന്ന് വ്യക്തമല്ല. ശബ്ദ സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പെരുന്നാൾ ദിനത്തിൽ രാവിലെ ആറരയോടെയാണ് ഫൈറൂസിന് താമരശ്ശേരിക്ക് സമീപത്ത് വച്ച് അപകടം സംഭവിക്കുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ഫൈറൂസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വെറ്റിലേറ്ററിലായിരുന്ന യുവാവ് തിങ്കളാഴ്ച മരിച്ചു. തുടർന്നാണ് ബന്ധുക്കൾ അപകടത്തിൽ ദുരൂഹതയാരോപിച്ച് രംഗത്തെത്തിയത്. മകന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കൊട്ടേഷൻ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam