കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി.

കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case)അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുക. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ ഹർജി. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.

അതിജീവിതയുടെ ഹർജിയിലെ കാര്യങ്ങൾ അന്വേഷിക്കണം; ഇടത് നേതാക്കൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സതീശൻ

എന്നാൽ ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസ്; അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സർക്കാർ, നിലപാട് പ്രതിഷേധങ്ങളെ തുടര്‍ന്ന്

കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ അതിജിവിത രംഗത്തെത്തിയതിന് പിന്നാലെ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക.

'ഇതാരുടെ ശബ്ദം? എനിക്ക് മനസിലായില്ലല്ലോ', നടി കേസിൽ ദിലീപിന്‍റെ ശബ്ദരേഖ കേൾപ്പിച്ചപ്പോൾ കാവ്യ
'മുഖ്യമന്ത്രിയിൽ വിശ്വാസം'; സർക്കാരിന് ആശ്വാസമായി അതിജീവിതയുടെ പ്രതികരണം

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയിൽ പൂർണ്ണവിശ്വാസമുണ്ടെന്ന ആക്രമിക്കപ്പെട്ട ‌നടിയുടെ പ്രസ്താവന സർക്കാരിന് ആശ്വാസമാകുന്നു. ദിലീപും ഭരണമുന്നണിയിലെ ഉന്നതരും ചേർന്ന് കേസ് അട്ടിമറിച്ചെന്ന നടിയുടെ പരാതി നേരത്തെ സർക്കാരിനെ ഗുരുതര പ്രതിസന്ധിയിലായിക്കിയിരുന്നു. സർക്കാർ ഇരയെ കൈവിട്ടെന്ന യുഡിഎഫ് പ്രചാരണം തൃക്കാക്കരയിലടക്കം സജീവ ചർച്ചയാതോടെയാണ് അതിജീവിതയുമായുള്ള കൂടിക്കാഴ്ചക്ക് സർക്കാർ കൂടി മുൻകൈ എടുത്തത്.

പരാതി സർക്കാരിനെതിരെ എന്ന നിലയ്ക്ക് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതിൽ നടി ക്ഷമവരെ ചോദിച്ചതോടെ പ്രതിസന്ധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് എൽഡിഎഫ്. അപ്പോഴും പരാതിയിൽ നടി ഉന്നയിച്ച ഗുരുതര പ്രശ്നങ്ങളും ഇരക്കെതിരായ സിപിഎം നേതാക്കളുടെ വിമർശനങ്ങളും എൽഡിഎഫിന് വിട്ടൊഴിയാത്ത കുരുക്കാണ്. അതേസമയം, തന്റെ യാത്ര അറിയാത്തവരാണ് ആരോപണത്തിന് പിന്നിലെന്ന നടിയുടെ വാക്കുകൾ ഭരണമുന്നണിക്കുള്ള മറുപടിയായി പ്രതിപക്ഷം കാണുന്നു.