ബാലുശ്ശേരിയിൽ ബൈക്കിടിച്ച കാൽനടയാത്രക്കാരനെ ആശുപത്രിയിലാക്കി കടന്ന് യുവാക്കൾ; ഒടുവിൽ പൊലീസ്സ്റ്റേഷനിൽ കീഴടങ്ങി

Published : Apr 13, 2025, 08:17 PM IST
ബാലുശ്ശേരിയിൽ ബൈക്കിടിച്ച കാൽനടയാത്രക്കാരനെ ആശുപത്രിയിലാക്കി കടന്ന് യുവാക്കൾ; ഒടുവിൽ പൊലീസ്സ്റ്റേഷനിൽ കീഴടങ്ങി

Synopsis

ഏപ്രിൽ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഷോപ്പ് ഉടമയായ അബ്ദുൽ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. 

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഏപ്രിൽ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഷോപ്പ് ഉടമയായ അബ്ദുൽ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്. താമരശ്ശേരി സ്വദേശികളായ യുവാക്കളാണ് കീഴടങ്ങിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ
ജനങ്ങൾക്ക് മുന്നിൽ സിനിമാ സംഘടനകൾ അമിതാവേശം കാട്ടിയത് ഉള്ളിലിരിപ്പ് വ്യക്തമാക്കുമെന്ന് വിനയൻ; 'ക്വട്ടേഷൻ തെളിയിക്കാൻ സർക്കാരിന് ബാധ്യത'