വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്.
കൊച്ചി: വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്. ഒന്നര വയസുകാരി കാവ്യയും മൂന്ന് വയസുകാരി സയയും കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വാതിൽ ലോക്കായിപ്പോകുകയായിരുന്നു. വൈപ്പിൻ ഡിഡി സൺസെറ്റ് ഫ്ലാറ്റിൽ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ പുറത്തുണ്ടായിരുന്നെങ്കിലും വാതിൽ തുറക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈപ്പിൻ ഫയർഫോഴ്സ് യൂണിറ്റ് വാതിൽ തുറന്ന് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു.

