ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ എയർ കണ്ടീഷണർ ഉടൻ വൃത്തിയാക്കിക്കോളു

Published : May 22, 2025, 02:35 PM IST
ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ എയർ കണ്ടീഷണർ ഉടൻ വൃത്തിയാക്കിക്കോളു

Synopsis

ചൂട് കൂടുന്നതിന് അനുസരിച്ച് എയർ കണ്ടീഷണറിന്റെ പ്രവർത്തനവും കൂടുന്നു. എന്നാൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇത് കൃത്യമായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല.

വേനൽക്കാലം എത്തുന്നതിന് മുന്നേ എയർ കണ്ടീഷണർ വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് എയർ കണ്ടീഷണറിന്റെ പ്രവർത്തനവും കൂടുന്നു. എന്നാൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇത് കൃത്യമായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ഇത് ഉപകരണത്തിന്റെ പ്രവർത്തനം മാത്രമല്ല എയർ കണ്ടീഷണറിന്റെ സംവിധാനത്തെ മൊത്തമായി ബാധിക്കുന്നു. എയർ കണ്ടീഷണർ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം. 

1. അഴുക്കുകൾ അടിഞ്ഞുകൂടിയാൽ ഉപകരണത്തിന്റെ പ്രവർത്തനത്തിന് തകരാറുകൾ സംഭവിക്കുന്നതിനൊപ്പം വീടിനുള്ളിൽ വായു മലിനീകരണവും ഉണ്ടാകുന്നു. ഇത് നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

2. സാധ്യമെങ്കിൽ എന്നും വൃത്തിയാക്കാവുന്നതാണ്. അതിന് സാധിച്ചില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കാം.

3, എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കുമ്പോൾ തണുപ്പ് കുറവാണെങ്കിൽ അതിനർത്ഥം ഉപകരണത്തിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നോ അല്ലെങ്കിൽ അഴുക്ക് അടഞ്ഞിരിക്കുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. 

4. ഉപകരണത്തിൽ നിന്നും എപ്പോഴും കേൾക്കുന്നതിൽ നിന്നും വ്യത്യസ്തമായി ശബ്ദങ്ങൾ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഗന്ധങ്ങൾ വരുന്നുണ്ടെങ്കിലോ ശ്രദ്ധിക്കണം. എയർ കണ്ടീഷണർ കേടുവരുകയോ അല്ലെങ്കിൽ വൃത്തിയാക്കേണ്ട സമയം ആയിട്ടുണ്ടെന്നാണ് മനസിലാക്കേണ്ടത്. 

5. അമിതമായി വൈദ്യുതി ചാർജ് വരുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അഴുക്കുകൾ അടഞ്ഞിരുന്നാൽ എയർ കണ്ടീഷണർ ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. നന്നായി പ്രവർത്തിക്കാൻ വേണ്ടി കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഇത് വെദ്യുതി ചാർജ് കൂട്ടുകയും ചെയ്യുന്നു. 

6. അധികമായി പൊടിയും അഴുക്കും അടിഞ്ഞുകൂടിയാൽ ഇത് പുറത്തേക്കും കാണാൻ സാധിക്കും. ഇത്തരത്തിൽ അഴുക്ക് കണ്ടാൽ ഉടൻ വൃത്തിയാക്കാൻ മറക്കരുത്.

7. രണ്ട് മാസം കൂടുമ്പോൾ ഫിൽറ്റർ പരിശോധിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കാര്യക്ഷമമായി എയർ കണ്ടീഷണർ പ്രവർത്തിക്കുകയുള്ളു. 

8. വായുസഞ്ചാരത്തെ തടയുന്ന രീതിയിലുള്ള അടവുകൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ സംവിധാനത്തെ വലിയ രീതിയിൽ ബാധിക്കും. വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ബെഡ് തുടങ്ങിയ വസ്തുക്കൾ വായു സഞ്ചാരത്തെ തടയുന്നില്ലെന്ന് ഉറപ്പ് വരുത്താം. 

9. എയർ കണ്ടീഷണറിന്റെ പ്രവർത്തനങ്ങൾ ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്‍നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഉപകരണം നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ തകരാറുകൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം.  

10. വായു സഞ്ചാരത്തിലുള്ള തടസങ്ങൾ, അസാധാരണമായ ശബ്ദങ്ങൾ, ലീക്കേജുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഇടയ്ക്കിടെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം നിസാരമായ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ നമുക്ക് സാധിക്കും. അതിനാൽ തന്നെ ഇടയ്ക്കിടെ പരിശോധന നടത്താൻ മറക്കരുത്. 

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്