പട്ടുപാവാടയും ബ്ലൗസും ധരിച്ച് അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ; ചിത്രങ്ങള്‍ വൈറല്‍

Published : Aug 30, 2020, 08:07 AM ISTUpdated : Aug 30, 2020, 11:56 AM IST
പട്ടുപാവാടയും ബ്ലൗസും ധരിച്ച് അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ; ചിത്രങ്ങള്‍ വൈറല്‍

Synopsis

ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച് സാനിയ നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരത്തിന് ഇപ്പോള്‍ നിരവധി ആരാധകരുണ്ട്. സാനിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും മലയാളികള്‍ക്ക് നല്ല അഭിപ്രായമാണ്. അതിനിടെ വിമര്‍ശിക്കുന്നവരോട്, എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണ് എന്നു തുറന്നുപറഞ്ഞ നടിയാണ് ഈ പതിനെട്ടുകാരി.

അടുത്തിടെയാണ് ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് സാനിയ ചുവടുവച്ചത്. 'സാനിയാസ് സിഗ്നേച്ചർ'  എന്നാണ് ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡിന്‍റെ പേര്. ഫാഷൻ ഇഷ്ടപ്പെടുന്നവർക്കും വസ്ത്രധാരണത്തിൽ താൽപര്യമുള്ളവർക്കും വേണ്ടിയുള്ളതാണ് 'സാനിയാസ് സിഗ്‌നേച്ചർ' എന്നും താരം പറയുന്നു. 

ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് ഇത്തവണ സാനിയ എത്തിയത്.

 

വസ്ത്രത്തിന്‍റെ കളര്‍ കോമ്പിനേഷനാണ് ഇവിടത്തെ ഹൈലൈറ്റ്. ഓറഞ്ച്- സീബ്ലൂ നിറങ്ങളിലുള്ള പട്ടുപാവാടയിലും ബ്ലൗസിലും അതിസുന്ദരിയായിരിക്കുകയാണ് സാനിയ. ട്രെഡീഷണല്‍ ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്.  ഒപ്പം മുല്ലപ്പൂവും കൂടിയായപ്പോള്‍ താരത്തിന്‍റെ ലുക്ക് കംപ്ലീറ്റായി. 

 

ട്രെഡീഷണല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. 

 

Also Read: കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ