കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർഥന ഇന്ദ്രജിത്ത്. പ്രാർഥന ഇൻസ്റ്റഗ്രാമിലാണ് സാരിയുടുത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

എനിക്ക് പായസം വേണം എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി. 'മോഹൻലാൽ' എന്ന സിനിമയിലെ 'ലാലേട്ടാ' എന്ന ഗാനം പാടിയത് പ്രാർഥനയായിരുന്നു. ഇടയ്ക്കിടെ പാട്ടുപരീക്ഷണങ്ങളുമായി പ്രാർഥന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

അമ്മ പൂർണിമയും മകളുടെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

പിങ്ക് സല്‍വാറില്‍ കയ്യില്‍ മെഹന്തിയുമായി സാറ; ചിത്രങ്ങള്‍ വൈറല്‍
 

 
 
 
 
 
 
 
 
 
 
 
 
 

എനിക്ക് പായസം വേണം🤤

A post shared by Prarthana (@prarthanaindrajith) on Aug 28, 2020 at 10:12pm PDT