പുസ്തകം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങി, 12 കാരിയെ കാണാനില്ല; ആലുവ സ്വദേശിയായ കുട്ടിക്കായി തെരച്ചിൽ

Published : Jul 26, 2026, 10:40 AM ISTUpdated : Jul 29, 2026, 10:55 PM IST
Girl Misssing

Synopsis

ആലുവയിൽ 12 കാരിയെ കാണാനില്ല. ശനിയാഴ്ച രാവിലെ പുസ്തകം വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ കുട്ടിയെയാണ് കാണാതായത്. കുടുംബത്തിൻ്റെ പരാതിയിൽ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.

ആലുവ: ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ഇന്നലെ രാവിലെ പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്. ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല.

കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുടുംബത്തിൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പരിൽ ബന്ധപ്പെടുക.

 

(കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിൽ കുട്ടിയുടെ ചിത്രം നീക്കി, പ്രതീകാത്മക ചിത്രം നൽകിയിട്ടുണ്ട്)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
കൊല്ലം ചവറയിൽ വയോധികക്ക് മകന്റെ ക്രൂര മർദനം, അറസ്റ്റ് ചെയ്ത് പൊലീസ്