ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു, 15കാരൻ ഓടിയൊളിച്ചത് വനത്തിനുള്ളിൽ; കയ്യോടെ പിടികൂടി പൊലീസ്

Published : Jan 17, 2026, 11:24 AM IST
Bike Theft

Synopsis

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ 15-കാരൻ കൊല്ലത്ത് പിടിയൽ. മോഷ്ടിച്ച ബൈക്കിലെ പെട്രോൾ തീർന്നതിനെ തുടർന്ന് മറ്റൊന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ കണ്ടതോടെ ഇയാൾ വനത്തിൽ ഒളിക്കുകയായിരുന്നു. 

കൊല്ലം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ആഡംബര ബൈക്കുകൾ മോഷ്ടിച്ചു കടത്തുന്ന നാലംഗ സംഘത്തിലുൾപ്പെട്ടയാൾ പിടിയിൽ. അമ്പലപ്പുഴ കുരിശിങ്കൽ വീട്ടിൽ ഡോൺ (15) ആണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു. ഇതോടെ പ്രതികൾ തൊട്ടടുത്തു കണ്ട മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു. നാട്ടുകാർ കണ്ടതോടെ സംഘം ചിതറിയോടി. മോഷ്ടിച്ച വാഹനവുമായാണ് പ്രതികൾ കടന്നതെന്നാണ് സൂചന. എന്നാൽ ഡോൺ വനത്തിലേക്കാണ് ഓടിയൊളിച്ചത്. തെന്മല പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിൽ ഡോണിനെ പിടികൂടി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടെ 4 പേർ ഉണ്ടായിരുന്നതായി വ്യക്തമായത്. 15 വയസ് മാത്രം പ്രായമുള്ള ഡോൺ എറണാകുളം നോർത്ത് സ്റ്റേഷനിൽ 3 മോഷണ കേസുകളിലും ചങ്ങനാശ്ശേരി പുളിങ്കുന്ന് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ്. തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച ബൈക്ക് ആയതിനാൽ പ്രതിയെയും ബൈക്കും തമിഴനാട് പൊലീസിന് കൈമാറും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ച്ചയായി എംവിഡി ഓഫിസിൽ വൈദ്യുതി മുടക്കം, 3 മാസമായി ബില്ല് അടച്ചിട്ടില്ലെന്ന് കെഎസ്ഇബി; കുടിശ്ശിക ഒരു ലക്ഷത്തോളം രൂപ
സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയർ ഹോം കേന്ദ്രം; ചെലവ് 4.87 കോടി രൂപ! പ്രത്യേകതകൾ അറിയാം