പേരക്കുട്ടിയുടെ നിക്കാഹിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

Published : Sep 21, 2025, 10:33 PM IST
collapsed to  death

Synopsis

മകളുടെ മകളുടെ നിക്കാഹ് ചടങ്ങിനെത്തിയ 74കാരൻ ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഉച്ചയ്ക്ക് 11 മണിയോടെ തൃക്കുന്നപ്പുഴയിലെ കുമ്പളത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം 

ഹരിപ്പാട്: പേരക്കുട്ടിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര മിൽമയിലെ റിട്ട. ജീവനക്കാരൻ പുന്നപ്ര പള്ളിവേളിയിൽ പി.എം. നാസിമുദ്ദീനാണ് (74) മരണപ്പെട്ടത്. ​ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ തൃക്കുന്നപ്പുഴയിലെ കുമ്പളത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ആറാട്ടുപുഴ വെള്ളേക്കാട്ടിൽ അഷ്റഫിന്റെയും റസിയയുടെയും മകൾ റെയ്‌സ ഫാത്തിമയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് റസിയയുടെ പിതാവായ നാസിമുദ്ദീൻ എത്തിയത്. നിക്കാഹ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓഡിറ്റോറിയത്തിൽ നിന്ന് അടുത്തുള്ള പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ​ഉടൻതന്നെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റംല, മക്കൾ: ഷാഫി, ഷഫീക്ക് (സൗദി), റസിയ. മരുമക്കൾ: അഷ്റഫ്, ഹസീന, കൊച്ചുമോൾ .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി