ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

Published : May 02, 2025, 04:47 PM ISTUpdated : May 02, 2025, 04:49 PM IST
ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്

Synopsis

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശങ്കറിനൊപ്പം എസ്എൻ കോളേജ്  വിദ്യാർത്ഥി മനീഷിനും പരിക്കേറ്റിരുന്നു.   

കണ്ണൂർ: മുണ്ടയാട് ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ വിദ്യാർത്ഥി ഇടുക്കി സ്വദേശി ശങ്കർ ആണ് മരിച്ചത്. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയാണ് ശങ്കർ. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ശങ്കറിനൊപ്പം എസ്എൻ കോളേജ് വിദ്യാർത്ഥി മനീഷിനും പരിക്കേറ്റിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ