
മാനന്തവാടി: മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്‍റെ വീടിനാണ് ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു.
അഗ്നിരക്ഷാ സേന എത്തുമ്പോഴേക്ക് തന്നെ വീടിന്‍റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സോഫ സെറ്റ് അടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേ സമയം വീട്ടില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് അഗ്നിരക്ഷ സേനക്ക് വ്യക്തമാല്ല. അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ഇ കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
Read More: 35 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചത് ട്രാക്സ്യൂട്ടിന്‍റെ പോക്കറ്റില്‍, യുവാവ് പൊലീസിന്‍റെ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam