ജീവൻ പൊലി‌‌‌ഞ്ഞത് ബൈക്കിലെത്തിയ 2 സ്കൂൾ വിദ്യാർഥികളുടെ, ഒരാൾക്ക് ഗുരുതര പരിക്ക്; വിഴിഞ്ഞത്തിനടുത്ത് കാറുമായി കൂട്ടിയിടിച്ച് അപകടം

Published : Sep 29, 2025, 09:03 AM IST
bike accident

Synopsis

തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളായ ജയ്‌സൺ, ഷാനു എന്നിവരാണ് മരിച്ചത്. സ്റ്റെഫാനി എന്ന വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിലാണ്.

തിരുവനന്തപുരം: വിഴിഞ്ഞത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്‌സണ്‍ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.

കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. വിഴിഞ്ഞം കോട്ടപ്പുറം സെന്‍റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ജയ്‌സണും ഷാനുവും. ഇവര്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പുതിയതുറ സ്വദേശിനി സ്റ്റെഫാനിയെ(16) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും വിഴിഞ്ഞം സെന്‍റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥികളാണ്. ജെയ്സൻ പ്ലസ് ടു വിദ്യാർഥിയും പെൺകുട്ടികൾ പ്ലസ് വൺ വിദ്യാർഥിനികളുമാണ്.

വിഴിഞ്ഞത്തുനിന്നു പുതിയതുറ ഭാഗത്തേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തുനിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നെന്ന് വിഴി‍ഞ്ഞം പൊലീസ് പറഞ്ഞു. വിദ്യാർഥികൾ റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റവരെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനുവും ജെയ്സനും മരിച്ചു. മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ച സ്റ്റെഫാനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി എറണാകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ
വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു