
കല്‍പ്പറ്റ: വയനാട്ടില്‍ കാര്‍ യാത്രക്കിടെ കാട്ടനയുടെ മുന്നില്‍ അകപ്പെട്ട് കുടുംബം. വയനാട് തിരുനെല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന ആക്രമിക്കാതെ പിന്‍വാങ്ങിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. വന്യമൃഗ ശല്യം രൂക്ഷമായ തിരുനെല്ലിയിലാണ് സംഭവം. നാഗമലയില്‍ നിന്ന് ആര്‍ക്കൊല്ലിയിലേക്കുള്ള യാത്രക്കിടെ ജവനാസ മേഖലയിലാണ് കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്.
അപ്പപ്പാറ സ്വദേശി സുധീഷും അയല്‍ക്കാരായ സ്ത്രീകളും കുട്ടികളുമാണ് രക്ഷപ്പെട്ടത്. ഇവരുടെ അവസരോചിത ഇടപെടലും തുണയായി. വലിയ അപകടത്തില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. രണ്ടുതവണയാണ് ആന ആക്രമിക്കാനെത്തിയത്. നിലവിളിക്കാതെയും ആനയെ പ്രകോപിപ്പിക്കാതെയും സംയമനം പാലിച്ചതോടെയാണ് ആന പിന്മാറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam