
തദ്ദേശ തെരഞ്ഞെടുപ്പില്‍ (Local Body Election) മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച സിപിഎം (CPM) പഞ്ചായത്ത് അംഗം ആര്‍എസ്എസ് (RSS) നേതാവിനെ വിവാഹം ചെയ്തതിന് പിന്നാലെ രാജി വച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവെച്ചൊഴിഞ്ഞത്. 2020ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായി ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത്. ഈ ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് വോട്ട് നേട്ടത്തോടെയായിരുന്നു വിജയം.
ബിജെപി സ്ഥാനാര്‍ത്ഥിയേയായിരുന്നു ശ്രീലക്ഷ്മി പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയത്. കണ്ണൂർ ഇരിട്ടിയിലെ ആർഎസ്എസ് ശാഖ മുൻമുഖ്യശിക്ഷകിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പഞ്ചായത്ത് അംഗം രാജി വച്ചതോടെ തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.
നിലവില്‍ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 17 വാർഡുകളുള്ള തിക്കോടി ഗ്രാമപഞ്ചായത്ത് ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പതിനേഴില്‍ പത്ത് സീറ്റും എല്‍ഡിഎഫിനുള്ളതിനാല്‍ ശ്രീലക്ഷ്മിയുടെ രാജി ഭരണത്തെ സ്വാധീനിക്കില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോർത്തി നൽകിയ സംഭവം; തൊടുപുഴയിലെ പൊലീസുകാരനെ പിരിച്ചുവിട്ടു
പൊലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ പൊലീസുകാരൻ അനസ് പി കെയെയാണ് പിരിച്ചു വിട്ടത്. ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പൊലീസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരമാണ് ചോർത്തി നൽകിയത്. സംഭവത്തിൽ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പോലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസ് പി കെ ചോർത്തി നൽകിയത്. സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് വകുപ്പു തല അന്വേഷണം നടത്താൻ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ ജി ലാലിനെ നിയോഗിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് ഔദ്യോഗിക രഹസ്യം എസ്ഡിപിഐ ക്കാർക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയിരുന്നു.
വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ബിജെപി-ആർഎസ്എസുകാർക്ക് ജീവപര്യന്തം
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി ജെ പി - ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂർ ജില്ല സെഷൻസ് കോടതി വിധിച്ചു.