Asianet News MalayalamAsianet News Malayalam

Fuel Price| ഇന്ധന വില വർധന: പരസ്പരം പഴിചാരി സർക്കാരും പ്രതിപക്ഷവും; സഭയിൽ ശക്തമായ വാദപ്രതിവാദം

നരേന്ദ്ര മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി

Fuel price hike Opposition raise issue in Kerala Assembly
Author
Thiruvananthapuram, First Published Nov 2, 2021, 11:36 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്ക് (fuel price hike) എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ (members of opposition) സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലിന്റെ (Shafi Parambil MLA) നോട്ടീസിന് നൽകിയ മറുപടിയിൽ കോൺഗ്രസിന്റെ യുപിഎ സർക്കാരിനെ (Congress lead UPA govt) പഴിചാരി ധനമന്ത്രി കെഎൻ ബാലഗോപാൽ (Finance Minister KN Balagopal) രംഗത്ത് വന്നതോടെ ശക്തമായ വാദപ്രതിവാദമാണ് നിയമസഭയ്ക്ക് അകത്ത് നടന്നത്.

Joju George| ജോജു പൊലീസ് സ്റ്റേഷനിലേക്കില്ല, ദൃശ്യങ്ങൾ താരത്തിന് അയച്ചുകൊടുക്കും; കൂടുതൽ പേരെ പ്രതിചേർക്കും

ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ 130 കടന്നു. ഇന്ധന വില നിർണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണ്. അത് എൻഡിഎ തുടർന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തിൽ അഞ്ച് വർഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ജനരോഷത്തിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. ഇപ്പോൾ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ഇതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏൽപ്പിച്ചത് രാജസ്ഥാനിൽ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല. ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു. നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സർക്കാരാണ്. വില നിർണ്ണയാധികാരം കൈമാറിയെന്നത് കോൺഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സർക്കാർ ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അംഗീകരിക്കാനാവില്ലെന്നും ഷാഫി വ്യക്തമാക്കി.

ഇന്ധനക്കൊള്ള തുടരുന്നു; പെട്രോൾവില ഇന്നും കൂട്ടി, ഡീസൽ വിലയില്‍ മാറ്റമില്ല

ഉമ്മൻ ചാണ്ടി നികുതി വേണ്ടെന്ന് വെച്ചുവെന്ന പരാമർശത്തിനെതിരെ കണക്കുകളുമായി ധനമന്ത്രി രംഗത്ത് വന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ നികുതി കുറച്ചപ്പോൾ 620 കോടി നഷ്ടമായി. പക്ഷെ 13 തവണ നികുതി വർധിപ്പിച്ച് അന്നത്തെ സർക്കാർ നാലിരട്ടി നേട്ടമുണ്ടാക്കി. അഞ്ച് വർഷമായി സംസ്ഥാനത്ത് ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ല. ഈ സർക്കാരും നികുതി കൂട്ടിയിട്ടില്ല. വില നിർണ്ണയാധികാരം കമ്പനികൾക്ക് വിട്ടു കൊടുത്തത് കോൺഗ്രസാണ്. പല സംസ്ഥാനങ്ങളിലും നികുതിയും വിലയും കേരളത്തേക്കാൾ കൂടുതലാണ്. അധിക നികുതിയിൽ നിന്ന് കേന്ദ്രത്തിന് മൂന്ന് ലക്ഷം കോടി വരുമാനമുണ്ട്. അത് സംസ്ഥാനങ്ങൾക്ക് പങ്കുവെക്കുന്നില്ല. വാദത്തിനിടെ നടൻ ജോജുവിന്റെ വിഷയവും ധനമന്ത്രി ഉയർത്തി. താരത്തെ തടഞ്ഞത് ആരെന്ന് ചോദിച്ച ധനമന്ത്രി മദ്യപിച്ചെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച വനിതക്ക് ഒന്നും സംഭവിച്ചില്ലെന്നും പറഞ്ഞു.

ലോകത്ത് പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയുന്നത് ഇന്ത്യക്കാര്‍

മറുപടിയുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് എങ്ങിനെ സമരം ചെയ്യണമെന്ന് സർക്കാർ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന് തിരിച്ചടിച്ചു. അക്രമ സംഭവങ്ങളുടെ പരമ്പര നടത്തിയവരാണ് നിങ്ങൾ (ഇടതുപക്ഷം). നിങ്ങളുട സമരത്തിന് നേരെയാണ് പ്രതിഷേധിച്ചതെങ്കിൽ ഇന്ന് അനുശോചനം നടത്തേണ്ടി വന്നേനെയെന്നും അദ്ദേഹം പരിഹസിച്ചു. ഇതോടെ മുഖ്യമന്ത്രിയും എഴുന്നേറ്റു. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ അന്വേഷിച്ച് വിമർശിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഇന്നലെ പ്രതികരിച്ചത് പ്രതിപക്ഷ നേതാവിന്റെ ഭാഷയിലല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിലപാടെടുത്തു. ഇന്ധന വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് കിടുന്ന അധിക വരുമാനത്തിൽ നിന്ന് സബ്സിഡി നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ട് പുറത്തേക്ക് പോയി.

Joju George|'റോഡിന് നടുവിൽ വണ്ടിയിട്ടിട്ട് ഇവർ സെൽഫിയെടുക്കുകയായിരുന്നു', വിശദീകരിച്ച് ജോജു ജോര്‍ജ്- വീഡിയോ

Follow Us:
Download App:
  • android
  • ios