Asianet News MalayalamAsianet News Malayalam

Fuel Price Hike| കേരളത്തിൽ മണ്ണെണ്ണ വില കുത്തനെ കൂട്ടി; നീക്കം പെട്രോൾ-ഡീസൽ വിലയിൽ ജനം പൊറുതിമുട്ടിയിരിക്കെ

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പിന്നാലെ സംസ്ഥാനത്ത് മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി

kerosene price hiked in kerala
Author
Thiruvananthapuram, First Published Nov 2, 2021, 1:06 PM IST

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയുടെ വിലയും കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ്  കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 47 രൂപ 55 പൈസയായി ഉയര്‍ന്നു. ഇന്ന് മുതൽ പുതിയ മണ്ണെണ്ണ വില പ്രാബല്യത്തിൽ വന്നു. മൊത്ത വ്യാപാര വില ലിറ്ററിന് 6 രൂപ 70 പൈസയും കൂട്ടി. മണ്ണെണ്ണ വില ഒറ്റയടിക്ക് ഇത്രയും കൂട്ടുന്നത് ആദ്യമാണ്. 

ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നതിനിടെയാണ് ഉപഭോക്താക്കൾക്ക് ഇരട്ടപ്രഹരമായി മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് (diesel) ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില (petrol price) 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ (fuel price hike) റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറിൽ കൂടിയത്.

Also Read: ഇന്ധനക്കൊള്ള തുടരുന്നു; പെട്രോൾവില ഇന്നും കൂട്ടി, ഡീസൽ വിലയില്‍ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില ഇന്നലെ കൂടിയിരുന്നു. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില ഇപ്പോൾ കൂടിയിട്ടില്ല. ദില്ലിയിലും കൊൽക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നു.

Also Read: പോക്കറ്റ് കാലിയാകും ! വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി

Follow Us:
Download App:
  • android
  • ios