മലാപ്പറമ്പില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവര്‍ ബസിടിച്ച് മരിച്ചു

Published : Sep 22, 2025, 07:32 PM IST
Kozhikode accident

Synopsis

കോഴിക്കോട് മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വിപി സുരേഷ്‌കുമാര്‍ (61) മരിച്ചു. ഞായറാഴ്ച വൈകീട്ട് മലാപ്പറമ്പ് ജംഗ്ഷനിലായിരുന്നു അപകടം. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറായിരുന്നു മരിച്ച സുരേഷ്.

കോഴിക്കോട്: മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ വിപി സുരേഷ്‌കുമാര്‍ (61) ആണ് മരിച്ചത്. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ് സുരേഷ്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വലിയപറമ്പില്‍ കൃഷ്ണന്റെയും ശ്രീമതി അമ്മയുടെയും മകനാണ്. ഭാര്യ: സുമാലിനി. മക്കള്‍: സൂര്യ, ശ്രുതി. മരുമക്കള്‍: സജിത്ത് മഞ്ചേരി (എംഎസ്പി), വിനോദ് ചെമ്മാട്. സഹോദരങ്ങള്‍: പുഷ്പ, ചന്ദ്രി, മാലതി, സുജ.എം, പരേതനായ ശശീന്ദ്രന്‍. 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു