കണ്ണൂരിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ അച്ഛനെ തന്ത്രപൂർവ്വം വലയിലാക്കി പൊലീസ്

Published : Nov 03, 2022, 10:02 PM IST
കണ്ണൂരിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ അച്ഛനെ തന്ത്രപൂർവ്വം വലയിലാക്കി പൊലീസ്

Synopsis

കുത്തുപറമ്പിൽ മകളെ പീഡിപിച്ച് ഗർഭിണിയാക്കിയ  അച്ഛൻ പിടിയിൽ.  പ്രതിയെ കൂത്തുപറമ്പ് പൊലീസിന്റെ കസ്റ്റഡിയിലെടുത്തു

കണ്ണൂർ: കുത്തുപറമ്പിൽ മകളെ പീഡിപിച്ച് ഗർഭിണിയാക്കിയ  അച്ഛൻ പിടിയിൽ.  പ്രതിയെ കൂത്തുപറമ്പ് പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.  ദുബായിൽ പോയ പ്രതിയെ പൊലീസ് തന്ത്രപൂർവം വിളിച്ചു വരുത്തി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപോഴാണ് പീഡന വിവരം അറിയുന്നത്. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനമെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

അതേസമയം, പതിനാറുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില്‍ നാൽപത്തിയാറുകാരനെയും സഹായിയായ എഴുപത്തിയൊന്നുകാരനെയും ന​ഗരൂർ പൊലീസ് പിടികൂടി. വഞ്ചിയൂർ കടവിള പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46), അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ് പിടിയിലായത്. 

Read more: 17-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു; കാസർകോട്ട് രണ്ടുപേർ അറസ്റ്റിൽ

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കേസിലെ ഒന്നാം പ്രതി ബിജു അവിവാഹിതനാണ്. 2021 മുതൽ ഇയാൾ സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും ഇയാളുടെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. ബിജുവിന്‍റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് ബിജു പെൺകുട്ടിയെ പീഡിപ്പിച്ചു വരുന്ന വിവരം അറിയാമായിരുന്നു. 

ഇതിനുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് ബാബുവായിരുന്നു. ബിജുവിന്‍റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് മാതാവ് അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടർന്ന് പെൺകുട്ടിയും മാതാവും ന​ഗരൂർ സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജു നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ ഈ വിവരം അറിയിക്കാൻ തയ്യാറാകാത്തതിനാലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ന​ഗരൂർ എസ് ഐ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ പോക്സ് വകുപ്പുപ്രകാരം കേസെടുത്ത് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം