സൈഡ് നല്‍കിയില്ലെന്ന് ആരോപണം, കാറിന്റെ മുന്‍വശത്തെയും സൈഡിലെയും ചില്ല് അടിച്ചു തകര്‍ത്തു

Published : Jun 25, 2026, 09:29 PM IST
Kozhikode Car Attack

Synopsis

കോഴിക്കോട് കിനാലൂരിൽ സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ യാത്രക്കാർക്ക് നേരെ അക്രമം. അഞ്ചംഗ സംഘം വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ യാത്രക്കാരെ ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായും പരാതി. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കിനാലൂര്‍ പൂവ്വമ്പായി സ്‌കൂളിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.

വട്ടോളി ഭാഗത്തുനിന്ന് കിനാലൂര്‍ എഴുകണ്ടിയിലേക്ക് വരികയായിരുന്ന കാര്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സ്വിഫ്റ്റ് കാറിലെ യാത്രികരായ ഏഴുകണ്ടി എച്ചിങ്ങാപൊയില്‍ മിഥുലാജ് (31), ഏഴുകണ്ടിയില്‍ ഫാസില്‍ (32) എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ പിന്‍തുടര്‍ന്നു വന്ന അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. കിനാലൂര്‍ ആനക്കുണ്ടുങ്ങല്‍ സ്വദേശികളായ ഇവര്‍ ഇരുമ്പ് ദണ്ഡും കല്ലും ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബാലുശ്ശേരി പൊലീസിനും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു, സംഭവം കോഴിക്കോട്, 26കാരന് ഗുരുതര പരിക്ക്
വെന്റിലേറ്റർ വഴി അകത്ത് കയറി, താവളമാക്കിയത് ക്ലോസെറ്റിൽ, ഗുരുവായൂരിൽ ശുചിമുറിയിൽ മൂർഖൻ പാമ്പ്