താമരക്കുളത്ത് കണ്ടത് ഇരുതലമൂരിയല്ല, പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന കവചവാലനെന്ന് വനം വകുപ്പ്; സുരക്ഷിതമായി തുറന്നുവിട്ടു

Published : Nov 07, 2026, 03:21 AM IST
kavachavalan snake

Synopsis

താമരക്കുളത്ത് ഇരുതലമൂരിയെന്ന സംശയത്തിൽ നാട്ടുകാർ ഒരു പാമ്പിനെ പിടികൂടി. എന്നാൽ ഇത് പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. തുടർന്ന് ഇതിനെ സുരക്ഷിതമായി തുറന്നുവിട്ടു.

ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന സംശയത്തിൽ പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സന്ധ്യയോടെ താമരക്കുളം ജം​ഗ്ഷന് കിഴക്കുമാറിയുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്നു തോന്നുന്ന പാമ്പിനെ കണ്ടെത്തിയത്. മണിയൻപിള്ളയും അവിടെയുണ്ടായിരുന്നവരും ചേർന്ന് പാമ്പിനെ ഉടൻതന്നെ പ്ലാസ്റ്റിക് ഭരണിയിലാക്കി.

വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്തു. തുടർന്നാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും വനപാലകർ സ്ഥിരീകരിച്ചത്. അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

​ഗോവയിൽ നിന്നെന്ന് പറയുമ്പോൾ ആവശ്യക്കാരേറെ, വലിയ അളവിൽ കേരളത്തിൽ എത്തിച്ച് ചെറിയ അളവിലാക്കി എംഡിഎംഎ വിൽപ്പന; 2 പേർ അറസ്റ്റിൽ
ഗ്രാമപഞ്ചായത്ത് ഓഫീസിലെ മോഷണം, മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി പൊലീസ്; ചാവി അലക്ഷ്യമായി വെച്ചത് സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം