നാളെയും അവധി പ്രഖ്യാപിച്ചു, സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

Published : Jun 20, 2025, 07:15 PM IST
school holiday

Synopsis

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 21) അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ഇന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വടക്കേ വാവക്കാട്, പരുത്തിവളവ്, ആറുപങ്ക് പാടശേഖരങ്ങള്‍, എസ്എന്‍ഡിപി എച്ച്എസ്എസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട് മനസിലാക്കി സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ ദുര്‍ബല പ്രദേശങ്ങളില്‍ കല്ല് കെട്ടാനുള്ള സഹായം അടിയന്തരമായി നല്‍കും. കുട്ടനാട്ടിലെ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കുടിവെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഓരോ സ്ഥലത്തേയും സ്ഥിതിഗതികള്‍ അറിയിച്ചിരുന്നു. കുട്ടനാടിന്‍റെ സാധാരണ നില വീണ്ടെടുക്കുന്നതിനായി എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ പ്രേംജി, പഞ്ചായത്ത് പ്രസിഡന്‍റ് എം സി പ്രസാദ് തുടങ്ങിയവരും ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും കളക്ടറിന് ഒപ്പമുണ്ടായിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു