വിമുക്ത ഭടന്റെ നേതൃത്വത്തിൽ ചീട്ടുകളി; മൂന്നര ലക്ഷം രൂപയിലധികം പിടിച്ചു, വൻ സംഘവും അറസ്റ്റിൽ

Published : Jun 30, 2022, 12:56 AM IST
വിമുക്ത ഭടന്റെ നേതൃത്വത്തിൽ ചീട്ടുകളി; മൂന്നര ലക്ഷം രൂപയിലധികം പിടിച്ചു, വൻ സംഘവും അറസ്റ്റിൽ

Synopsis

കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്.

കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  വിയ്യൂർ രാമതെരു  പ്രതീഷിന്റെ വീട്ടിലായിരുന്നു റെയിഡ് നടത്തിയത്.

പ്രതീഷ് ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3,63, 050 പിടിച്ചെടുത്തു. വീട്  റെയിഡ്  ചെയ്യുന്നതിനിടെ വീടിന്റെ കോണിക്കടിയിൽ കാണ്ടെത്തിയ 40 ലിറ്ററോളം വാറ്റ് ഉണ്ടാക്കുന്നതിനുള്ള വാഷും പിടികൂടി. വാഷ് സൂക്ഷിച്ചതിന് പ്രതീഷിന്റെ പേരിൽ അബ്കാരി കേസ്സും രജിസ്റ്റർ ചെയ്തു.

Read more:  സ്വർണ കവർച്ച, തെളിവെടുപ്പിന് കർണാടക പൊലീസ് തിരുവനന്തപുരത്ത് എത്തിച്ച പ്രതി രക്ഷപ്പെട്ടു

ചീട്ടുകളിക്കാർക്ക് പൊലീസ് ജാമ്യം നൽകി. പ്രതീഷിനെ കൊയിലാണ്ടി ജെഎഫ്സിഎം.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിഡിന് എസ്ഐ മാരായ എംഎൻ.  അനൂപ് , കെടി രഘു, എഎസ്ഐ. അഷറഫ്, സിപിഒ മാരായ സിനു രാജ്, അജയ് രാജ് , മലബാർ സ്പെഷ്യൽ പോലീസുകാരും റെയ്ഡിൽ പങ്കെടുത്തു.

Read more: തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

 

അടിമാലി: ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ  ആമക്കണ്ടം പുത്തൻ പുരക്കൽ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതൽ കടത്താൻ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മോഷണം സംബന്ധിച്ച്‌ പള്ളി കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. ഇത് തമിഴ് നാട്ടിലേക്ക് കടത്താൻ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിലീഷ് ആനച്ചാൽ ടൗണിലെ ടാക്സി ഡ്രൈവറാണ്. എസ് ഐ മാരായ സജി എൻ. പോൾ, സി.യു. ഉലഹന്നാൻ, എ എസ് ഐ മാരായ ജോളി ജോസഫ്, കെ.എൽ. സിബി, സി പി ഒ മാരായ അനീഷ് സോമൻ, കെ.ടി. ജയൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്