Asianet News MalayalamAsianet News Malayalam

സ്വർണ കവർച്ച, തെളിവെടുപ്പിന് കർണാടക പൊലീസ് തിരുവനന്തപുരത്ത് എത്തിച്ച പ്രതി രക്ഷപ്പെട്ടു

സ്വർണ കവർച്ച കേസിൽ കർണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു.

accused brought to Thiruvananthapuram by the Karnataka police for gold robbery case evidence collection escaped
Author
Kerala, First Published Jun 30, 2022, 12:41 AM IST

തിരുവനന്തപുരം: സ്വർണ കവർച്ച കേസിൽ കർണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ചെന്നൂർ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്. 

പൊലീസ് പ്രതിയുമായി ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ നിന്നാണ് വിനോദ് രക്ഷപ്പെട്ടത്. വീട് കുത്തിതുറന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയാണ്. കർണാടക പൊലീസിന്‍റെ പരാതിയിൽ വിനോദിനെ കണ്ടെത്താൻ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read more: തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

പള്ളി കെട്ടിടത്തിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് കടത്തി, മൂന്ന് അംഗ സംഘം പിടിയിൽ

അടിമാലി: ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ  ആമക്കണ്ടം പുത്തൻ പുരക്കൽ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തിൽ റിനോ (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉൾപ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതൽ കടത്താൻ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read more: കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വനത്തിൽ തള്ളുന്ന സംഘം പിടിയിൽ

മോഷണം സംബന്ധിച്ച്‌ പള്ളി കമ്മിറ്റി ഭാരവാഹികൾ ഇന്നലെ രാവിലെ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയിൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. ഇത് തമിഴ് നാട്ടിലേക്ക് കടത്താൻ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഭിലീഷ് ആനച്ചാൽ ടൗണിലെ ടാക്സി ഡ്രൈവറാണ്. എസ് ഐ മാരായ സജി എൻ. പോൾ, സി.യു. ഉലഹന്നാൻ, എ എസ് ഐ മാരായ ജോളി ജോസഫ്, കെ.എൽ. സിബി, സി പി ഒ മാരായ അനീഷ് സോമൻ, കെ.ടി. ജയൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios