കണ്ണൂരിൽ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു

Published : Mar 12, 2020, 11:32 AM IST
കണ്ണൂരിൽ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു

Synopsis

റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് വൃദ്ധയെ ഇടിച്ചു. തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. 

കണ്ണൂര്‍: കണ്ണൂരിൽ ബസ് ദേഹത്ത് കയറി വയോധികയ്ക്ക് ദാരുണാന്ത്യം. വൻകുളത്ത് വയൽ സ്വദേശി കൃഷ്ണൻ്റെ ഭാര്യ പ്രേമയാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. 

സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിച്ചു. തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു. ബ്യൂട്ടി പാർലറിലെ ശുചീകരണ ജീവനക്കാരിയായിരുന്നു പ്രേമ. 

Also Read: വാതിലടയ്ക്കാത്ത ബസിൽ നിന്ന് തെറിച്ചുവീണു; പിൻ ചക്രം കയറി വയോധികയ്ക്ക് ദാരുണാന്ത്യം

Also Read: അഞ്ചാം ക്ലാസുകാരനെ ബസിൽ നിന്നും തള്ളിയിട്ടു; ക്ലീനറ പൊലീസ് പൊക്കി

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം