കൊച്ചി: വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ ബസിൽ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ഇതേ ബസിന്റെ പിൻ ചക്രം കയറിയാണ് വൃദ്ധമരിച്ചത്. ചെറുകര പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്.

ഇന്നലെ രാവിലെ ഏഴോടെ ചാത്തമറ്റം കവലയിൽ ഏലിയാമ്മയുടെ വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. പള്ളിയിൽ പോകാനാണ് കാളിയാർ- കോതമം​ഗലം റൂട്ടിലെ ടിഎംഎസ് ബസിൽ ഏലിയാമ്മ കയറിയത്. സീറ്റിൽ ഇരിക്കുന്നതിനിടെ എതിരെ വാഹനം വരികയും ബസ് പെട്ടെന്ന് ബ്രേക്കിടുകയുമായിരുന്നു. ഇതോടെ മുൻവാതിലിലൂടെ ഏലിയാമ്മ പുറത്തേക്ക തെറിച്ചുവീഴുകയായിരുന്നു.

Read Also: അഞ്ചാം ക്ലാസുകാരനെ ബസിൽ നിന്നും തള്ളിയിട്ടു; ക്ലീനറ പൊലീസ് പൊക്കി

പുറത്തേക്ക് വീണ ഏലിയാമ്മ റോഡരികിലെ മതിലിൽ ഇടിച്ച് തിരികെ ബസിനടയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങി ഇവർ തൽക്ഷണം മരിച്ചു.

Read More: ബസിടിച്ചു പരുക്കേറ്റ് വിദ്യാര്‍ത്ഥിനി റോഡിൽ‌; കാഴ്ചക്കാരായി ജനം !

ബസ് പാറക്കെട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 9 മരണം

സൗദിയിൽ ബസ്​ മറിഞ്ഞ്​ 18 പേർക്ക്​ പരിക്ക്​