പട്ടാപ്പകൽ കടത്തിണ്ണയിൽ നിന്ന് മോഷ്ടിച്ചത് 37 കിലോ ഉണങ്ങിയ അടയ്ക്ക; പ്രതി പിടിയിൽ

Published : Sep 29, 2026, 11:39 AM IST
Ernakulam Areca Nut Theft

Synopsis

37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. തൊടുപുഴ കുമ്പംകല്ല് സ്വദേശി അമീൻ ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ - കടാതി അമ്പലംപടി ഭാഗത്തെ കടയിൽ നിന്നാണ് പ്രതി അടയ്ക്ക മോഷ്ടിച്ചത്.

കൊച്ചി: അടയ്ക്ക മോഷണക്കേസിലെ പ്രതി അറസ്റ്റിലായി. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപറമ്പിൽ വീട്ടിൽ അമീനെ (42) ആണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് പെയ്തത്. ഇയാളിൽ നിന്ന് മോഷണമുതൽ കണ്ടെടുത്തു.

25ന് പകൽ ആണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ - കടാതി അമ്പലംപടി ഭാഗത്ത് മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിക്കുകയായിരുന്നു. മോഷണങ്ങൾ തടയുന്നതിനായി മുവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻ്റെ നിർദേശ പ്രകാരം മുവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് പെയ്തത്.

നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ആർ ബി റോഷ്‌നി, ടി എ മുഹമ്മദ്, എഎസ്ഐമാരായ കെ എ അനസ്‌, കെ എം അനീഷ് തുടങ്ങിയവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റു, പിറവത്ത് 60 കാരിക്ക് ദാരുണാന്ത്യം
ഇരുവൃക്കകൾക്കും തകരാർ, മരുന്ന് മാത്രം കൈയിലെടുത്ത് വാടക വീട് വിട്ടിറങ്ങി; എന്തുചെയ്യണമെന്ന് അറിയാതെ ദമ്പതികൾ