Poovachal : കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു; പൂവച്ചല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം വീണു

By Web TeamFirst Published Dec 6, 2021, 8:24 PM IST
Highlights

ഒന്‍പതിനെതിരെ 14 വോട്ടുകളാണ് അവിശ്വാസം പാസായത്. ടി സനല്‍ കുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. പതിനഞ്ച് ദിവസത്തിനകം പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണം. 

തിരുവനന്തപുരം:  പൂവച്ചല്‍ (Poovachal) ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എല്‍ഡിഎഫിന് (LDF)  ഭരണം നഷ്ടമായി. ബിജെപി (BJP) പിന്തുണയോടെയാണ് കോണ്‍ഗ്രസ് (Congress) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. 23 അംഗ ഭരണ സമിതിയില്‍ 9 പേരും എല്‍ഡിഎഫിന്റേതാണ്. കോണ്‍ഗ്രസിന് 6 അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്ര്യനുമാണ് ഉള്ളത്. ബിജെപിയുടെ ആറ് അംഗങ്ങളും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. ഒ

ഒന്‍പതിനെതിരെ 14 വോട്ടുകളാണ് അവിശ്വാസം പാസായത്. ടി സനല്‍ കുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. പതിനഞ്ച് ദിവസത്തിനകം പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണം. ബിജെപി പിന്തുണയോടെ മാത്രമെ ഇനി യുഡിഎഫിന് ഭരണത്തില്‍ എത്താന്‍ കഴിയുകയുള്ളു. 

അതേ സമയം അവിശ്വാസം പാസാക്കാന്‍  ബിജെപിയുമായി നീക്ക്  പോക്ക് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ വ്യക്തമാക്കി. അഴിമതിക്കെതിരയാണ് അവിശ്വാസത്തിന് വോട്ട് ചെയ്ത് അംഗങ്ങള്‍ പ്രതികരിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.പഞ്ചായത്തിൽ അർഹമായ തൊഴിൽ ദിനം പോലും നൽകാൻ സാധിക്കാത്ത ഒരു ഭരണ സമിതിക്കെതിരായാണ് അവിശ്വാസത്തിനെ പിന്തുണച്ചത് എന്ന് ബിജെപി വ്യക്തമാക്കുന്നു 

അതേ സമയം കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് എന്ന് ആരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് ആസ്ഥാനത്തിന് സമീപം പ്രതിഷേധ സമ്മേളനം നടത്തി. 

പഞ്ചായത്തില്‍ ഉദ്യോഗസ്ഥ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്.

click me!