നയിക്കാൻ നായകൻ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു.

തിരുവനന്തപുരം: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു. കെപിസിസി-ഡിസിസി ഓഫീസുകൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

കെ മുരളീധരനെ പിന്തുണച്ച് നേരത്തെ കൊല്ലത്തും കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്' എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. 

Also Read: രണ്ടിടത്ത് വാഹനാപകടം: മലപ്പുറത്ത് യുവതിക്കും പത്തനംതിട്ടയിൽ യുവാവിനും ദാരുണാന്ത്യം

YouTube video player