മരിച്ച മൂന്ന് പേരും പരിക്കേറ്റ 11 പേരും കെഎംപി എക്സ്പ്രസ് വേയിൽ റോഡ് അറ്റകുറ്റപ്പണി ജോലിക്കെത്തിയവരാണ്.

ജജ്ജർ(ഹരിയാന): ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് (Truck Accident) പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറിൽ കുണ്ഡ്‌ലി-മനേസർ-പൽവാൾ എക്‌സ്‌പ്രസ്‌വേയിലാണ് അപകടം. പരിക്കേറ്റ 10 പേരെ റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിജിഐഎംഎസ്) പ്രവേശിപ്പിച്ചു. ഒരാളെ ബഹാദുർഗഡിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്ന് പേരും പരിക്കേറ്റ 11 പേരും കെഎംപി എക്സ്പ്രസ് വേയിൽ റോഡ് അറ്റകുറ്റപ്പണി ജോലിക്കെത്തിയവരാണ്.

ആന്ധ്രാ സ്വദേശിയായ കുഞ്ഞടക്കം 2പേർ മരിച്ചു; അപകടം മൂന്നാര്‍ ഗ്യാപ്പ്റോഡില്‍;കാര്‍ 500അടി താഴ്ചയിലേക്ക് മറിഞ്ഞു

ജോലി കഴിഞ്ഞ് ക്ഷീണിതരായ തൊഴിലാളികൾ വഴിയരികിൽ ഉറങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട ട്രക്ക് ഉറങ്ങിക്കിടന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബഹാദുർഗഡ് ജനറൽ ആശുപത്രിയിലേക്ക് അയച്ചു. 

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത് 

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ(Police) മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.