വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, യുവതിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

Published : Apr 25, 2025, 02:43 PM ISTUpdated : Apr 25, 2025, 02:46 PM IST
വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, യുവതിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

Synopsis

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. സുഹൃത്തായ കൗമരക്കാരനൊപ്പം ഭക്ഷണം കഴിക്കാനായി വന്നപ്പോഴായിരുന്നു സംഭവമെന്നാണ് പരാതി

കോഴിക്കോട്: വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതിയില്‍ കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് നടപടി. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. പിന്നീട് കൗമാരക്കാരന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി ഇവിടേക്ക് എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടില്‍ എത്തി.  

ഇവിടെ വച്ചാണ് കൗമാരക്കാരൻ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ സുഹൃത്തായ കൗമരാക്കാരനെ അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തിൽ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. കോഴിക്കോട് പേരാമ്പ്ര പൊലീസാണ് പ്രതിയെ അരക്കിലോമാറ്ററോളം ദൂരം പുറകേയോടി പിടികൂടിയത്. കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസി(34)നെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം