വീടിനു സമീപമുള്ള പൊട്ടക്കിണറ്റിൽ നിന്ന് ദുർഗന്ധം, കൊട്ടാരക്കരയിൽ വെൽഡിങ് തൊഴിലാളി പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ

Published : Jan 30, 2026, 12:07 AM IST
Welding Worker Death

Synopsis

കൊട്ടാരക്കര അവണൂരിൽ ഒരു പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചയായി കാണാതായ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലം: കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.അവണൂരിലാണ് സംഭവം. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വീടിനു സമീപമുള്ള കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിൽ ആണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു. ഇന്നലെ രാത്രിയിൽ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് സ്ഥലത്ത് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ വിഷ്ണുലാൽ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം
കൊച്ചിയിൽ അംഗൻവാടി ടീച്ച‍‍‌‌ർക്കും ഹെല്പ‌ർക്കും നേരെ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ആക്രമണം; ആഘാതത്തിൽ ഓർമ നഷ്ടപ്പെട്ട് ടീച്ചർ