രാത്രി വീടിന് പുറത്തിറങ്ങി, ഇരുട്ടിൽ നിന്ന് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം; സ്ത്രീക്ക് ഗുരുതര പരിക്ക്

Published : Mar 25, 2025, 11:59 PM IST
രാത്രി വീടിന് പുറത്തിറങ്ങി, ഇരുട്ടിൽ നിന്ന് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം; സ്ത്രീക്ക് ഗുരുതര പരിക്ക്

Synopsis

പരിക്കേറ്റ സ്ത്രീ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

പാലക്കാട്: അട്ടപ്പാടി നെല്ലിപ്പതിയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരിക്ക്. നെല്ലിപ്പതി ലക്ഷം വീട് നഗറിലെ ഭദ്രമ്മയുടെ വലതുകാലിലും വലത് കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച  രാത്രി തെങ്ങിന്‍റെ മടൽ എടുക്കാൻ വീടിന് പുറത്തിറങ്ങിയ ഭദ്രമ്മയെ കാട്ടുപന്നി കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. 

പരിക്കേറ്റ ഭദ്രമ്മയെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഭദ്രമ്മ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആർആർടി അംഗങ്ങളാണ് ഭദ്രമ്മയെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്.

Read More: ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്